Wednesday, April 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തു ഗൂഗിൾ

ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തു ഗൂഗിൾ

ന്യൂഡൽഹി : 2024ൽ ഇന്ത്യയിലെ 2.9 ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തെന്ന് ഗൂഗിൾ അറിയിച്ചു. ആഗോളതലത്തിൽ  39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തു. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് വിവരം.


ഗൂഗിൾ പുതുതായി കൊണ്ടുവന്ന 50ൽ അധികം മാറ്റങ്ങൾ വഴി നിയമവിരുദ്ധമായ പണമിടപാട് പോലുള്ള തട്ടിപ്പുകൾ പെട്ടെന്നു മനസ്സിലാക്കാൻ സഹായിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ഉൾപ്പെടെയുള്ള പുതിയ തട്ടിപ്പുകൾ പ്രതിരോധിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നൂറിലധികം വരുന്ന വിദഗ്ധരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായും ഗൂഗിൾ അറിയിച്ചു. ഇവരുടെ പ്രവർത്തന ഫലമായി 700,000 ലധികം‌ പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ സ്ഥിരമായി നിരോധിച്ചു. ഇതുവഴി തട്ടിപ്പുകളിൽ 90 ശതമാനം കുറവ് വരുത്താൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com