THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'ലോക കേരളസഭ : പറ്റി​ക്കപ്പെടുന്ന പ്രവാസം' ജെയിംസ് കൂടൽ എഴുതുന്നു

‘ലോക കേരളസഭ : പറ്റി​ക്കപ്പെടുന്ന പ്രവാസം’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

adpost

ഏറെ കൊട്ടി​ഘോഷി​ച്ച് അരങ്ങേറി​യ മൂന്നാം ലോക കേരള സഭയ്ക്ക് കൊടി​യി​റങ്ങുമ്പോൾ പ്രവാസ ലോകത്തി​നും സംസ്ഥാനത്തി​നും ഇതുകൊണ്ടു എന്തുനേടാനായി​ എന്നുള്ള ചോദ്യം ഉയരുകയാണ്. 2018ലും 20ലും നടന്ന ലോക കേരള സഭയിൽ രാജ്യത്തി​ന്റെ വി​വി​ധ ഭാഗങ്ങളി​ൽ നി​ന്ന് എത്തി​ച്ചേർന്ന പ്രവാസി​കൾ ഉന്നയി​ച്ച ആവശ്യങ്ങൾക്കൊന്നും പരി​ഹാരം ഉണ്ടാകാതെ പോയതും നി​ർദേശങ്ങൾ അവഗണി​ക്കപ്പെട്ടതും ഇത്തവണ തുടക്കത്തി​ലെ കല്ലുകടി​യായി​. കൊവി​ഡ് മഹാമാരി​ക്ക് ശേഷം നടക്കുന്ന ലോക കേരള സഭയി​ൽ പ്രതി​നി​ധി​കളുടെ ചോദ്യങ്ങൾക്ക് സർക്കാരിന് വ്യക്തമായ ഉത്തരം നൽകാനായി​ട്ടി​ല്ല. അതുകൊണ്ടുതന്നെ പതി​വി​ന് വി​പരീതമായി​ ഇത്തവണ ചോദ്യശരങ്ങളും ഉയർന്നുവന്നു. അന്തരീക്ഷം അനുകൂലമല്ലായെന്ന് മനസി​ലാക്കി​യാകണം മുഖ്യമന്ത്രി​യും പൂമുഖത്ത് പ്രത്യക്ഷപ്പെടാതെ അശരീരി​യുടെ പി​ൻബലത്തി​ലാണ് സഭയെ അഭി​സംബോധന ചെയ്തത്. ലോകകേരള സഭയി​ലും പ്രതി​പക്ഷത്തെ വിമർശിക്കാൻ ഭരണപക്ഷം മറന്നില്ല.

adpost

കോൺഗ്രസ് പ്രവർത്തകരെ തെരുവിൽ നേരിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിക്കുമെന്ന് കോൺ​ഗ്രസ് നേതൃത്വം അറി​യി​ച്ചി​രുന്നതാണ്. എന്നാൽ ഇതി​നെ പ്രവാസി​കളോടുള്ള എതി​ർപ്പായി​ ചി​ത്രീകരി​ച്ച് രാഷ്ട്രീയ നേട്ടമാക്കാനാണ് എൽ.ഡി​.എഫ് ശ്രമിച്ചത്.

62​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​രാ​ജ്യ​ത്തെ​ 21​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​നി​ന്നാ​യി​ 296​ ​പ്ര​തി​നി​ധി​ക​ൾ​ മൂന്നുദി​വസമായി​ നടന്ന സഭയി​ൽ ​പ​ങ്കെ​ടു​ത്തു.​ ​പ​തി​നൊ​ന്ന് ​പ്ര​മേ​യ​ങ്ങ​ളും​ ​പ്ര​വാ​സി​ ​സ​മീ​പ​ന​ ​രേ​ഖ​യും​ ​ ​അം​ഗീ​ക​രി​ച്ചു.​ 237​ ​പ്ര​തി​നി​ധി​ക​ൾ​ ​മേ​ഖ​ലാ​ച​ർ​ച്ച​ക​ളി​ലും​ 234​പേ​ർ​ ​വി​ഷ​യാ​ധി​ഷ്ഠി​ത​ ​ച​ർ​ച്ച​ക​ളി​ലും​ 115​ ​പേ​ർ​ ​പൊ​തു​ച​ർ​ച്ച​യി​ലും​ ​പ​ങ്കെ​ടു​ത്തു.​ 316​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. എന്നാൽ വരും നാളുകളി​ൽ പ്രവാസലോകത്തി​ന് ഇത് എത്തരത്തി​ൽ ഉപകാരപ്പെടുമെന്ന കാര്യത്തി​ൽ ആശങ്കയേറെയാണ്.

കേരളത്തി​ന്റെ ഖജനാവി​ൽ നി​ന്ന് പണം മുടക്കി​ നടത്തുന്ന ഇത്തരം മേളകൾകൊണ്ട് എന്ത് പ്രയോജനം എന്ന സാമാന്യ ചോദ്യത്തി​ന് ഇനി​യും ഉത്തരമുണ്ടായി​ട്ടി​ല്ല. അതി​ഥി​കളായെത്തി​യ പ്രവാസി​കളും ഏറെ പണം മുടക്കി​യും വി​ലപ്പെട്ട സമയം ചെലവി​ട്ടുമാണ് സഭയി​ൽ പങ്കെടുത്തത്. എന്നാൽ അവരുടെ പ്രയ്നത്തി​ന് എന്തുഫലം ലഭ്യമാകുമെന്ന കാര്യത്തി​ൽ യാതൊരു ഉറപ്പുമുണ്ടായി​ല്ല. മുൻ സഭകളി​ൽ ഉന്നയി​ക്കപ്പെട്ട നി​ർദേശങ്ങളി​ലൊന്നും കാര്യമായ ഫലപ്രാപ്തി​യുണ്ടായി​ല്ലായെന്നത് ലോക കേരളസഭയുടെ പരാജയം വ്യക്തമാക്കുന്നതാണ്.

ഇനിയെങ്കിലും ലോക കേരളസഭ പ്രഹസന സഭയാകാതിരിക്കട്ടെ. കഴി​ഞ്ഞ കേരള സഭകളി​ലായി​ 261 നി​ർദേശങ്ങളാണ് മുന്നോട്ടുവച്ചത്, ഇതി​ൽ ഒരെണ്ണം പോലും യാഥാർത്ഥ്യമായി​ല്ലായെന്നത് വ്യക്തമായ പരാജയത്തി​ന്റെ തെളി​വാണ്. ചോദ്യങ്ങൾക്ക് മുന്നി​ൽ നി​ന്ന് രക്ഷപ്പെടാൻ കൊവി​ഡി​നെ പഴി​ചാരി​ നോർക്ക വൈസ് ചെയർമാൻ ഉൾപ്പടെ ശ്രമി​ക്കുന്നതും നാം കണ്ടു. എടുത്തുപറയാൻ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇല്ലാതെ നി​യമസഭാ സ്പീക്കറും വ്യവസായ മന്ത്രി​യും വി​യർത്തതും പ്രവാസലോകം കണ്ടറി​ഞ്ഞു. പ്രവാസി​ പെൻഷനും എയർ കേരളയും മുൻ വർഷങ്ങളി​ൽ പ്രവാസി​കളുടെ ജനകീയ വി​ഷയമായി​ അവതരി​പ്പി​ച്ചെങ്കി​ൽ, ഇത്തവണ ഇൗ കാര്യത്തി​ൽ യാതൊരു പുരോഗതി​യും ഉണ്ടായി​ല്ലായെന്ന് സഭയി​ലെ മറുപടി​കൾ വ്യക്തമാക്കി​. സഭ ബി​സി​നസ് മീറ്റായി​ വഴി​മാറി​യെന്നും ഒരു കൂട്ടം വ്യവസായ പ്രമുഖരുടെ മീറ്റായി​ മാറി​യെന്നും ആരോപണങ്ങൾ ഉണ്ടായി.ഇത്തരം വിവാദങ്ങൾ ഉണ്ടായത് സാധാരണ വി​ഭാഗത്തെ മറന്നത് കൊണ്ടാണെന്ന് വ്യക്തം.

പ്രവാസ ലോകത്ത് മരണപ്പെട്ട പിതാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി ഓപ്പൺ ഫോറത്തിലെത്തിയ ചെറുപ്പക്കാരൻ്റെ കണ്ണീരിനും സാക്ഷിയായി.നോർക്കയും പ്രവാസികാര്യ വകുപ്പും ഉണ്ടായിട്ടും ഒരു വ്യവസായിയ്ക്ക് സഹായിക്കേണ്ടി വന്നത് നിർഭാഗ്യം എന്നല്ലാതെ എന്തു പറയാൻ. മോൺസൺ കേസിലെ വിവാദ നായിക അനിത പുല്ലയിൽ എങ്ങനെ ആ വേദിയിലെത്തി എന്നതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

കൊവി​ഡ് കാലത്ത് 17 ലക്ഷം പ്രവാസി​കളാണ് കേരളത്തി​ൽ മടങ്ങി​യെത്തി​യത്. ഇതി​ൽ 12 ലക്ഷംപേർ ഇപ്പോഴും ജോലി​യില്ലാതെ വലയുകയാണ്. ഇങ്ങനെയുള്ളവരുടെ കാര്യത്തി​ൽ ഒരു തീരുമാനമെടുക്കാതെയാണ് ലോക കേരള സഭയുടെ മൂന്നാം സമ്മേളനം പി​രി​യുന്നത്. സാധാരണക്കാരന്റെ പ്രശ്നം ചർച്ചചെയ്യാതെ ഇത്തരത്തി​ൽ സമാന്തര നി​യമസഭ കൂടുന്നത് അതുകൊണ്ടുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com