Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്; കെ സുധാകരൻ

കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്; കെ സുധാകരൻ

ബിജെപിയിലേക്ക് യുഡിഎഫ് നേതാവ് വരും എന്നത് സ്വപ്നം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്. മറ്റ് പാർട്ടിക്കുള്ളിൽ നിന്ന് നേതാക്കൾ വരുന്നതിൽ ബിജെപിയ്ക്കുള്ളിൽ അസംതൃപ്തിയുണ്ട്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന പ്രചാരങ്ങളാണ് ബിജെപി നടത്തുന്നത്. ബിജെപി യുടെ സ്വപ്നം കേരളത്തിൽ നടക്കില്ല. ലോകായുക്തയ്ക്കെതിരെയും കെ സുധാകരൻ രംഗത്തെത്തി. ആർ എസ് ശശി കുമാറിനെതിരെ നടത്തിയ പ്രസ്‌താവന സ്വയം പിൻവലിക്കണം.

കെ മുരളീധരന്റെ അസംതൃപ്തി പരിഹരിക്കും. കെ മുരളീധരന്റെ പ്രശ്നങ്ങൾ ഒറ്റ സിറ്റിങ്ങിൽ തീർക്കാവുന്നതേയുള്ളൂ. തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രതികരണം പ്രതിഷേധത്തിന്റെ ഭാഗമായി തോന്നിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments