Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുന്നു

മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുന്നു

കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം ഹസൻ മമ്പറം ദിവാകരനുമായി ഫോണിൽ സംസാരിച്ചു. പാർട്ടിയിലെ സ്ഥാനങ്ങൾ തിരിച്ചുനൽകുമെന്നാണ് റിപ്പോർട്ട്. കെ.സുധാകരനെതിരെ കണ്ണൂരിൽ മത്സരിക്കുമെന്ന് ദിവാകരൻ പ്രഖ്യാപിച്ചിരുന്നു.

രണ്ടര വർഷം മുമ്പാണ് മമ്പറം ദിവാകരനെതിരെ കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. മമ്പറം ദിവാകരൻ നേതൃത്വം നൽകിയിരുന്ന ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അദ്ദേഹം കോൺഗ്രസുമായി പൂർണമായും അകന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments