Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews25 വർഷത്തിനുള്ളിൽ രാജ്യം 'വികസിത ഭാരതമെന്ന' സ്വപ്നം കൈവരിക്കുമെന്ന് പ്രധാനമന്ത്രി

25 വർഷത്തിനുള്ളിൽ രാജ്യം ‘വികസിത ഭാരതമെന്ന’ സ്വപ്നം കൈവരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം ‘വികസിത ഭാരതമെന്ന’ സ്വപ്നം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷട്രീയം മാറ്റിനിർത്തിക്കൊണ്ട് രാജ്യത്തിന്റെ സ്വപ്നങ്ങൾക്കാണ് നിലവിൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അ‍ഞ്ച് വർഷത്തിനിടെ രാജ്യത്തിന്റെ ​ഗതി തന്നെ മാറ്റി മറയ്ക്കുന്ന നിരവധി പരിഷ്കാരങ്ങൾ സംഭവിച്ചു. നിരവധി വെല്ലുവിളികൾ ഇക്കാലങ്ങളിൽ രാജ്യം നേരിട്ടു. എന്നാൽ, വിഷയങ്ങളിലെല്ലാം ഉചിതമായ മാർ​ഗനിർദേശം നൽകാൻ തങ്ങൾക്കായി. ഈ അഞ്ച് വർഷം പരിഷ്കരണത്തിന്റേയും പരിവർത്തനത്തിന്റേയും കാലമായിരുന്നു. രാജ്യം പതിനേഴാം ലോക്സഭയെ അനു​ഗ്രഹിച്ചുകൊണ്ടേയിരിക്കും. എം.പിമാർക്കും ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സഭയെ നിഷ്പക്ഷമായി നയിച്ചതിന് സ്പീക്കറെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ സാഹചര്യങ്ങളില്‍ ബിർള ക്ഷമയോടെ സഭ മുന്നോട്ടു കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments