Wednesday, April 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രധാനമന്ത്രിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖാര്‍ഗെക്കെതിരെ ബിജെപി

പ്രധാനമന്ത്രിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ ഖാര്‍ഗെക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ബിജെപി. ഖാര്‍ഗെയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഖാര്‍ഗെക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് പരാതി നല്‍കിയത്.

തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. ‘എഐഡിഎംകെ പാര്‍ട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഈ ആളുകള്‍ അവരുമായി ചേരുന്നുവെന്നതിന്റെ അര്‍ഥം ജനാധിപത്യത്തെ അവര്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്’. ഇതായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments