Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍; ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശം ഇന്ന് പ്രസക്തമെന്ന് മാര്‍പാപ്പ

എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍; ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശം ഇന്ന് പ്രസക്തമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയത്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമര്‍പ്പിച്ച വ്യക്തിയാണ്. ആരോടും വേര്‍തിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നല്‍കി. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സര്‍വ്വ മത സമ്മേളനത്തിനുള്ള ആശീര്‍വാദ പ്രഭാഷണത്തില്‍ ആണ് ഗുരുവിനെ അനുസ്മരിച്ച് മാര്‍പാപ്പ സംസാരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments