Friday, May 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് മത്സരിക്കണമായിരുന്നുവെന്ന് പ്രഫ. അമർത്യ സെൻ

ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് മത്സരിക്കണമായിരുന്നുവെന്ന് പ്രഫ. അമർത്യ സെൻ

കൊൽക്കത്ത: പരസ്പര സമ്മതത്തോടെ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്​മി പാർട്ടിയും ഒരുമിച്ച് മത്സരിക്കണമായിരുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ പ്രഫ. അമർത്യ സെൻ. പിടിഐക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ഇരുപാർട്ടികൾക്കും ഇടയിൽ ഐക്യം വേണമായിരുന്നുവെന്ന നിലപാട്​ അദ്ദേഹം വ്യക്​തമാക്കിയത്​.

രാജ്യത്ത്​ മതേതരത്വം നിലനിൽക്കണമെങ്കിൽ ഐക്യം മാത്രമല്ല, ഇന്ത്യയെ ബഹുസ്വരതയുടെ മികച്ച മാതൃകയാക്കി മാറ്റിയ കാര്യങ്ങളിൽ യോജിപ്പും ഉണ്ടായിരിക്കണമെന്ന് സെൻ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് ഫലം അതിശയോക്തിപരമായി കാണേണ്ടതില്ല. പക്ഷേ അതിന് തീർച്ചയായും അതിന്‍റേതായ പ്രാധാന്യമുണ്ട്.


ഡൽഹിയിൽ ഹിന്ദുത്വ അധിഷ്ഠിത സർക്കാർ വേണ്ടെന്ന്​ ആഗ്രഹിക്കുന്നവർക്കിടയിലെ ഐക്യത്തിന്‍റെ അഭാവമാണ്​ ആം ആദ്​മി പാർട്ടിയുടെ തോൽവിക്ക്​ പ്രധാന കാരണം. പല സീറ്റുകളിലെയും കണക്കുകൾ പരിശോധിച്ചാൽ, ആം ആദ്മി പാർട്ടിയെക്കാൾ ബിജെപിയുടെ ഭൂരിപക്ഷം വളരെ കുറവാണ്​. ചിലപ്പോൾ കോൺഗ്രസിന് ലഭിച്ച വോട്ടുകളേക്കാൾ അത്​ കുറവായിരുന്നു​വെന്നും സെൻ പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com