വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് സുപ്രീം കോടതയില്‍ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്.
അതേസമയം, വഖഫ് നിയമഭേദഗതിയെ തുടർന്ന് ബംഗാളിൽ പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ എണ്ണം 150 ആയി. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു.