Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു

സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു

ചെന്നൈ: സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി . പൊതു വിദ്യാഭ്യാസം – പ്രവേശന പരീക്ഷകൾ – ഭാഷാ നയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവരുന്നത്തിനെതിരെയാണ് നീക്കം.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി ശുപാർശകൾ നൽകും. സമിതിയുടെ ഇടക്കാല റിപ്പോർട്ട് അടുത്തവർഷം ജനുവരിയിൽ സമർപ്പിക്കും. ഫെഡറൽ തത്വങ്ങളിൽ പുനപരിശോധന വേണോ എന്നും സമിതി പരിശോധിക്കും. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ സമിതി നിർദേശിക്കും. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം.നാഗനാഥൻ എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ടു വർഷത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും സമിതിയോട് സർക്കാർ നിർദ്ദേശിച്ചതായി എം കെ സ്റ്റൻലിൻ നിയമസഭയെ അറിയിച്ചു.1969ൽ എം കരുണാനിധി സർക്കാർ രാജാമണ്ണാർ സമിതിയെ സമാനമായി നിയോഗിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com