Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജെസ്നയെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ്

ജെസ്നയെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ്

പത്തനംതിട്ട : മുക്കൂട്ടുതറയിൽനിന്ന് ആറു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്നയെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് പിതാവ് ജെയിംസ്. ജെസ്ന മുണ്ടക്കയം വിട്ടു പോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടുകളിലെ വിട്ടുപോയ പോയിന്റുകളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജെയിംസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചു. ഈ ഘട്ടത്തിലാകാം ജെസ്‍നയെ അപായപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ലോക്കൽ പൊലീസിന്റെയും സിബിഐയുടെയും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ താനും ഒരു സംഘവും പരിശോധിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലാണ്, വ്യാഴാഴ്ചകളിൽ ജെസ്ന ഒരു ആരാധനാലയത്തിൽവച്ച് കണ്ടുമുട്ടിയിരുന്ന ഒരു സുഹൃത്തിന്റെ കാര്യം വിട്ടുപോയതായി മനസ്സിലായത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം വിശദീകരിച്ചു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ട്. ആ സമയത്ത് അവളെ അപായപ്പെടുത്തിക്കാണും. ജെസ്നയെ പുറത്തുവിടാൻ പറ്റാത്ത സാഹചര്യത്തിൽ അപായപ്പെടുത്തിക്കാണും’ – ജെയിംസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments