പ്രത്യേക ലേഖകൻ
അമിത വണ്ണം,പ്രമേഹം എന്നിവയെല്ലാമായിരിക്കും ഒരുപക്ഷേ നിങ്ങളെ മധുരം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതോടെ ഐസ്‌ക്രീം മറ്റ് മധുരപലഹാരങ്ങൾ എന്തിന് ചായയിലെ പഞ്ചസാര വരെ നിങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകാം. എന്നാൽ പഞ്ചസാര പൂർണമായും ഒഴിവാക്കുന്നത് ആരോഗ്യപ്രദമാണോ? ഇക്കാര്യങ്ങൾ കൂടി വിശദമായി അറിഞ്ഞ് നോക്കൂ. ഡയറ്റാണോ പിന്തുടരുന്നത്? കിഡ്‌നിയൊക്കെ അടിച്ച് പോകും..പിന്നെയൊരു തിരിച്ചുവരവില്ല… ആദ്യ പഞ്ചസാര അമിതമായാലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം പ്രമേഹം അമിതമായി പഞ്ചസാര കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടും. ഇത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രമേഹം മാത്രമല്ല അളവിൽ കവിഞ്ഞ മധുരം അമിത വണ്ണത്തിനും കാരണമാകും. മധുരം കഴിക്കുകയെന്നാൽ അമിതമായി കലോറി ശരീരത്തിൽ എത്തുന്നു എന്ന് തന്നെ. അപ്പോൾ പിന്നെ സ്വാഭാവികമായും അത് തടി കൂട്ടും. കരൾ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ജ്യൂസുകളിലൊക്കെ അടങ്ങിയിരുന്ന സ്വാഭാവിക മധുരം കരളിൽ അടിഞ്ഞ് കൂടി ടൈഗ്ലിസറൈഡിസിന്റെ അളവ് കൂട്ടും. ഇത് മോശം കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി കരളിൽ അടിയാൻ കാരണമാകും. സ്ഥിരമായി പഞ്ചസാര ഉയർന്ന അളവിൽ കഴിക്കുന്നത് ഇൻഫ്‌ളമേഷൻ വർധിക്കാൻ കാരണമാകും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. ഇത് കാൻസറിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മധുരം കഴിക്കുന്നത് പല്ല് കേടുവരുത്തുമെന്ന് അറിയുമോ? കാരണം മധുരം വായിലെ മോശം ബാക്ടീരിയികളെ വളർത്തുന്നത് പല്ല് നശിപ്പിക്കുന്നത്.
അധിക മധുരം കുടലിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും. ഇതൊക്കെ കൊണ്ട് തന്നെ മധുരത്തിന്റെ അളവ് കുറക്കുന്നതാണ് ഉത്തമം. അതിനാൽ മുതിർന്നവർ 30 ഗ്രാമിൽ കൂടുതൽ കഴിക്കാതിരിക്കുക. അതായത് കേക്ക് , ചോക്ലറ്റ്, ബിസ്‌ക്കറ്റ് , ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് സാരം.
പെട്ടെന്ന് മധുരം ഒഴിവാക്കിയാൽ ദഹനത്തെ ബാധിക്കും, വയർവീർക്കും
എന്നാൽ മധുരം പൂർണമായും ഒഴിവാക്കുന്നതും ശരീരത്തിന് ദോഷകരമാണ് താനും, നോക്കാം മൂഡ് സ്വീങ് ശരീരത്തിൽ നല്ല മൂഡിന് സഹായിക്കുന്ന ഹോർമോണുകളാണ് ഡോപ്പൊമൈനും സെറോട്ടോണിനും. മധുരം പൂർണമായി ഒഴിവാക്കുന്നത് ഇതിന്റെ അഴവ് കുറയാൻ കാരണമാകും. അതിനാൽ മധുരം പൂർണമായി ഒഴിവാക്കിയാൽ തന്നെ മുട്ട, പാൽ ഉത്പന്നങ്ങൾ, വിത്തുകൾ, നട്‌സ് എന്നിവ ധാരാളമായി കഴിക്കാം. ഇത് ഈ ഹോർമോണുകളുടെ അളവ് വർഝിക്കാൻ സഹായിക്കും. ഉറക്കപ്രശ്‌നങ്ങൾ മധുരം ഒഴിവാക്കുന്നത് സ്‌ട്രെസ് ഹോർമോണുകൾ അഥവാ കോർട്ടിസോളിന്റെ അളവ് കുറക്കും.
പ്രത്യേകം ശ്രദ്ധിക്കാൻ
ഈ സാഹചര്യത്തെ നിയന്ത്രിക്കണമെങ്കിൽ കിടക്കുന്നതിന് മുൻപ് സ്‌ക്രീൻ സ്‌പേസ് നന്നായി കുറക്കുക. മാത്രമല്ല വളരെ നേരത്തേ തന്നെ ഉറങ്ങാനും ശ്രമിക്കണം. എല്ലാ ദിവസവും ഒരേ സമയം കിടന്നുറങ്ങാനും പ്രത്യേകം ശ്രദ്ധിക്കണം. കുടലിന്റെ ആരോഗ്യം അസ്വസ്ഥമാകും പെട്ടെന്ന് മധുരം ഒഴിവാക്കുന്നത് വയറ് വീർക്കാനും ദഹനക്കുറവ് പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കും. അതായത് വയറിന് ദ്രോഹകരമായ ബാക്ടീരിയയിൽ നിന്ന് നല്ല ബാക്ടീരിയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. ഈ സമയത്ത് യോഗേർട്ട് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. മധുരം കഴിക്കാനുള്ള അതിയായ തോന്നൽ മധുരം നിങ്ങൾ ഒഴിവാക്കിയാലും നിങ്ങളുടെ ശരീരം അതിനെ ഉൾക്കൊള്ളണമെന്നില്ല. ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ സ്വാഭാവിക മധുരമുള്ള ഭക്ഷണം കഴിക്കാം.