മസ്ക്കറ്റ്: ഒമാനിലെ മബേലയിൽ റസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയിൽ 18 പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കനത്ത സ്ഫോടനത്തിൽ റസ്റ്റോറന്‍റിന് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാചകവാതകം ചോർന്നാണ് അപകടമെന്നാണ് പ്രാഥമിക സൂചന.