Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളിയിൽ 6 മാസത്തിനുള്ളിൽ‌ ഉപതിരഞ്ഞെടുപ്പ്

പുതുപ്പള്ളിയിൽ 6 മാസത്തിനുള്ളിൽ‌ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം : ഉമ്മൻ ചാണ്ടി അന്തരിച്ചതിനാൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്നു വിജ്ഞാപനമിറക്കും. വിജ്ഞാപനത്തിന്റെ പകർപ്പ് തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറും. ഇതോടെ 6 മാസത്തിനുള്ളിൽ‌ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കടക്കും. 
വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണു പതിവ്.

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി.ടി.തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments