Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'വൺ ബില്യൺ മീൽസ്​'; 15 ദിവസത്തിനുള്ളില്‍ ലഭിച്ചത് 51 കോടി

‘വൺ ബില്യൺ മീൽസ്​’; 15 ദിവസത്തിനുള്ളില്‍ ലഭിച്ചത് 51 കോടി

ദരിദ്രർക്ക് ഭക്ഷണമെത്തിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ ആരംഭിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ റമദാൻ ആദ്യ പകുതിയിൽ 51.4 കോടി ലഭിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 87,000ത്തിലധികം ദാതാക്കളിൽ നിന്നാണ് സംഭാവനകൾ ലഭിച്ചത്.

ക്യാമ്പയിനോടുള്ള മികച്ച പ്രതികരണം യു.എ.ഇ സംസ്കാരത്തിന്‍റെ ഭാഗമായ ഉദാരതയുടെയും ഐക്യദാർഢ്യത്തിനെറയും യഥാർഥ പ്രതിഫലനമാണെന്ന്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​.

സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാവനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക. 2020ൽ 10 മില്യൺ മീൽസ്​ പദ്ധതിയും 2021ൽ 100 മില്യൺ മീൽസ്​ ക്യാമ്പയിനും നടപ്പാക്കിയിരുന്നു​. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ്​ കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​​.

10 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്​സൈറ്റ്​ വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്​സ്​ എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക്​ അക്കൗണ്ടിലേക്ക്​ പണം അയച്ചും സംഭാവന ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments