Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമിഡിൽ ഈസ്റ്റിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഖത്തർ ആസ്ഥാനമായുള്ള കമ്പനികളും

മിഡിൽ ഈസ്റ്റിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഖത്തർ ആസ്ഥാനമായുള്ള കമ്പനികളും

ദോഹ : മിഡിൽ ഈസ്റ്റിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഖത്തർ ആസ്ഥാനമായുള്ള കമ്പനികളും. ഷിഫ്റ്റ്, അൽ മന റസ്റ്ററന്റ് ആൻഡ് ഫുഡ് കമ്പനിയുടെ കീഴിലെ മക് ഡൊണാൾഡ് എന്നീ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇന്റർനാഷനൽ റിസർച്, ട്രെയിനിങ്, കൺസൽറ്റൻസി കമ്പനിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് മിഡിൽ ഈസ്റ്റ് ആണ് പട്ടിക പുറത്തിറക്കിയത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ എഴുപതിലധികം കമ്പനികളാണ് പട്ടികയിലുള്ളത്. 

ജീവനക്കാരുടെ ആവശ്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായുള്ള കമ്പനികളുടെ പ്രവർത്തനത്തിനൊപ്പം തൊഴിലാളികളുടെ പ്രതിബദ്ധതയും സ്ഥാപനത്തിനുള്ളിലെ സംസ്‌കാരവുമാണ് കമ്പനികളുടെ ഈ നേട്ടത്തിന് പിന്നിൽ. ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും തെളിവാണിതെന്നും ജീവനക്കാരുടെ മികച്ച പ്രതികരണങ്ങളും സംഭാവനകളും ക്രിയാത്മകവും ആകർഷകവുമായ തൊഴിൽ സംസ്‌കാരം രൂപപ്പെടുത്താൻ സഹായകമായിട്ടുണ്ടെന്നും ഗ്രേറ്റ് പ്ലേസ് ടു വർക്ക് കമ്പനി റീജനൽ ലിസ്റ്റ്-ജിസിസി സർട്ടിഫിക്കേഷൻ മാനേജർ ലാമീസ് എൽസെഗാറ്റി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments