Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ച

ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ച

പത്തനംതിട്ട: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വംബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെയാണ് ഡിസംബർ 27മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത്.
നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതാണ് രീതി. ശബരിമലയിൽത്തന്നെ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചതായി തിരുവാഭരണം കമ്മിഷണർ അറിയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments