Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ: വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായി

പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ: വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായി

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചതു മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായതു വരെ ഇതിൽപ്പെടുന്നു. ഒരു രൂപയ്ക്ക് ഉപദേവത വിഗ്രഹം പുനർനിർമ്മിക്കാമെന്ന് ശിൽപ്പിയുമായി കരാർ ഒപ്പിട്ടശേഷം ലക്ഷങ്ങൾ പിരിച്ചതും ഭരണ സമിതിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ഫെബ്രുവരി 16ന് ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടിയിരുന്നു. ഭരണ സമിതിക്കെതിരെ ഉയർന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ക്ഷേത്രത്തിൽ താഴികക്കുടങ്ങൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൊതിയാനായി ഭക്തരിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഭരണസമിതി പിരിച്ചെടുത്തു. എന്നാൽ ഇതുവരേയും താഴികക്കുടങ്ങൾ സ്ഥാപിച്ചിട്ടില്ല. 2019ൽ ഇതിനായി കരാറുണ്ടാക്കിയെങ്കിലും നടപ്പായില്ല.

ക്ഷേത്രത്തിലെ ഉപദേവതയായ വിശ്വക്സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണം ഒരു രൂപയ്ക്ക് ചെയ്യാമെന്ന് ശിൽപ്പി കരാർ ഒപ്പിട്ടശേഷം ഭരണ സമിതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറും ചേർന്ന് പിരിച്ചെടുത്തത് 12 ലക്ഷം രൂപയാണ്. രാധാരാമൻ അംഗാഡി വെഞ്ചേഴ്സ് എന്ന സ്ഥാപനം മാത്രം നൽകിയത് 9 ലക്ഷം രൂപയാണ്. എട്ട് ലക്ഷം രൂപയ്ക്കാണ് കരാർ തയാറാക്കി ശിൽപ്പിയുടെ മുന്നിലെത്തിയത്. എന്നാൽ ഒരു രൂപയ്ക്ക് പുനർ നിർമ്മാണം നടത്താമെന്ന് എഴുതിച്ചേർത്ത ശേഷമാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്.

അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ നിന്നും ശ്രീകോവിലിലെ വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷ മാലയും കാണാതായി. ഇതിൽ രുദ്രാക്ഷമാല മാത്രം തിരികെ ലഭിച്ചു. ഇതോടൊപ്പമാണ് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും മാറ്റി നിർത്താൻ രേഖാമൂലം ആവശ്യപ്പെട്ട ജീവനക്കാരനെയാണ് സുപ്രധാനമായ തസ്തികയിൽ എക്സിക്യുട്ടീവ് ഓഫീസർ നിയമിച്ചത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും എക്സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments