Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആടുജീവിതം സിനിമയുടെ ട്രെയിലർ ചോർന്നു?; വിഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

ആടുജീവിതം സിനിമയുടെ ട്രെയിലർ ചോർന്നു?; വിഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ സിനിമയുടെ ട്രെയില‍ർ ചോർന്നതായി സംശയം. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയിലറിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ‘ഫോർ പ്രിവ്യു’ എന്ന് രേഖപ്പെടുത്തിയ പതിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഡെഡ്‌ലൈൻ എന്ന വിദേശ മാധ്യമമാണ് ട്രെയിലർ പുറത്തുവിട്ടത്.

എന്നാൽ ട്രെയിലർ ചോർന്നതല്ലെന്ന രീതിയിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രിവ്യൂ ട്രെയിലർ പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് വിശദീകരണം. ഈ വർഷം മെയ് മാസം നടക്കുന്ന കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയര്‍ നടത്താൻ പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രമോഷൻ അടുത്ത ആഴ്ച തുടങ്ങും. പ്രിവ്യു പതിപ്പ് ലീക്ക് ചെയ്തതോടെ ട്രെയിലറിന്റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്റെ  ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അതേസമയം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ‘‘യൂട്യൂബിൽ വന്നിട്ടുള്ള ആടുജീവിതം ട്രെയിലർ ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്‌ലൈൻ എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.’’–തിരക്കഥാകൃത്ത് ബെന്യാമിൻ പറഞ്ഞു.

പൂജ റിലീസായി ഒക്ടോബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല പാൻ ഇന്ത്യൻ റിലീസ് ആകും ഇവർ പദ്ധതിയിടുന്നതും.

പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments