കൊല്ലം : മദ്യപസംഘം മര്‍ദിച്ചയാള്‍ ജീവനൊടുക്കിയതില്‍ പരാതിയുമായി വീട്ടുകാർ. ആയൂര്‍ സ്വദേശി അജയകുമാര്‍ ജീവനൊടുക്കിയത് മര്‍ദനത്തില്‍ മനംനൊന്താണെന്ന് കുടുംബം ആരോപിച്ചു. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ഒരുസംഘം അജയകുമാറിനെ മര്‍ദിച്ചത്.
പ്ലസ് വൺ വിദ്യാർഥിനിയായ മകളെ ബുധനാഴ്ച ട്യൂഷനുശേഷം ബൈക്കിൽ കൊണ്ടുവരികയായിരുന്നു അജയകുമാർ. വഴിയിൽവച്ച് മദ്യപസംഘം മകളോടു മോശമായി സംസാരിച്ചു. മകളെ വീട്ടിലിറക്കിയ ശേഷം ഇക്കാര്യത്തെപ്പറ്റി ചോദിക്കാനെത്തിയ അജയകുമാറിന് ക്രൂരമർദനമേറ്റു. പരുക്കേറ്റ അജയകുമാർ വീട്ടിലെത്തി മുറിയിൽ കിടന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി പുറത്തേക്ക് പോയി. പിന്നീട് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
![](https://globalindiannews.in/wp-content/uploads/2024/12/IMG-20241230-WA0021.jpg)