Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ റീജൻ ഫാമിലി കോൺഫറൻസ്

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ റീജൻ ഫാമിലി കോൺഫറൻസ്

സ്റ്റോക്ക് ഓൺ ട്രെന്റ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ റീജൻ ഫാമിലി കോൺഫറൻസ്  MSOC യുകെ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയില്‍ നടന്നു. ഫാമിലി കോൺഫറൻസിന് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബർ 30 ന് യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പൊലീത്ത പതാക ഉയർത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ട് ലഫ്ബറോ രൂപതയുടെ സഫ്രഗൻ ബിഷപ്പ് റൈറ്റ് റവറന്റ് സാജു മുതലാളി, സ്റ്റോക്ക് ഓൺ ട്രെന്റിന്റെ മേയർ മജീദ് ഖാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പൊലീത്ത ഫാമിലി കോൺഫറൻസിന്റെ വിഷയം അവതരിപ്പിച്ചു. കുടുംബ കൗൺസിലിങ് ക്ലാസുകൾക്ക് ഡോ. ഡിക്സൺ പി. തോമസ് നേതൃത്വം നൽകി. തുടർന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികൾ നടന്നു.

യുകെ മേഖലയിലെ 36 ഇടവകകളിൽ നിന്നായി 1000 ത്തിലധികം പ്രതിനിധികൾ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തു. ഭദ്രാസന മെത്രാപ്പൊലീത്തയുടെയും വൈദികരുടെയും നേതൃത്വത്തിൽ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 338-ാമത് ദുഃഖ്റനയോട് അനുബന്ധിച്ച് ഒക്ടോബർ 1-ാം തീയതി ഞായറാഴ്ച  അഞ്ചിന്മേൽ കുർബാനയോടു കൂടി സമ്മേളനം സമാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments