22,000 കോടി വായ്പ തേടി അദാനി

Global Indian Writer · November 12, 2026 · 1 min read · 0 Comments · 0 Shares

ലണ്ടന്‍: എസിസി, അംബുജ സിമന്റ് കമ്പനികള്‍ ഏറ്റെടുത്തതിന്റെ കടംവീട്ടാന്‍ 22,000 കോടി വായ്പ തേടി അദാനി. എംയുഎഫ്ജി, ബാര്‍ക്ലേയ്‌സ്, സുമിടോമോ, മിത്‌സുയി ബാങ്കിങ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ വാങ്ങാനാണ് അദാനിയുടെ പദ്ധതി. അദാനിയുടെ നിലവിലുള്ള കടങ്ങള്‍ ഈ ബാങ്കുകള്‍ വീട്ടുമെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ലാണ് അദാനി സിമന്റ് ബിസിനസിലേക്ക് ഇറങ്ങിയത്. നിലവില്‍ ബാങ്കുകളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.


2023 ഒക്‌ടോബറില്‍ സിമന്റ് ബിസിനസിന് വേണ്ടി അദാനി 3.5 ബില്യണ്‍ ഡോളര്‍ കടമെടുത്തിരുന്നു. 10 അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നാണ് അദാനി പണമെടുത്തത്. ഈ കടം തിരിച്ചടക്കുന്നതിനായാണ് അദാനി ഇപ്പോള്‍ വീണ്ടും വായ്പ തേടിയിരിക്കുന്നത്.

നിലവില്‍ അദാനി വായ്പ തേടുന്ന ബാങ്കുകള്‍ക്കൊപ്പം ഡിബിഎസ്, ഫസ്റ്റ് അബുദാബി ബാങക്, മിസ്‌വോ, ബിഎന്‍ബി പാരിബാസ്, ഡെച്ച് ബാങ്ക്, ഐഎന്‍ജി, സ്റ്റാന്‍ഡേഡ് ചാര്‍റ്റേഡ് എന്നീ ബാങ്കുകളില്‍ നിന്നും അദാനി കടമെടുത്തിരുന്നു. ഇതില്‍ മറ്റ് ബാങ്കുകളുടെ കടംതിരിച്ചടച്ച് ബാധ്യത നാല് ബാങ്കുകളിലേക്ക് ചുരുക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

Share this story

Leave a Comment

Your comment will be visible after admin approval.