Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനേപ്പാളിൽ ഓണാഘോഷം സംഘടിപ്പിച്ചു

നേപ്പാളിൽ ഓണാഘോഷം സംഘടിപ്പിച്ചു

കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള കാദംബരി മെമ്മോറിയൽ കോളേജ് ഓഫ് സയൻസ് ആന്‍ഡ് മാനേജ്‌മെന്റ് കേരളത്തിൽ പ്രവർത്തിക്കുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന എംജിഒയും ചേർന്ന് ഇന്റർനാഷനൽ സോഷ്യൽ വർക്ക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നേപ്പാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി ഡോ. കാർത്തിക മണിയറ, രേവതി രാജ്, നിയാസ് എം.എ, കാദംബരി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരി എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.

പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരിക്ക് ഓണസമ്മാനമായി കേരള സാരിയും കേരള വിഭവങ്ങളും നൽകി. ചടങ്ങിൽ ഡോ. കാർത്തികയും രേവതി രാജുവും ബെറ്റർ ലൈഫ് ഫൗണ്ടേഷനെക്കുറിച്ചും കാസർകോട് ജില്ലയുടെ പ്രത്യേകതകളെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. കോളജ് മുറ്റത്ത് ഓണപ്പൂക്കളം ഇട്ടു. തുടർന്ന് ഓണസദ്യയും വിളമ്പി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments