Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്ന് ശശി തരൂർ

മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്ന് ശശി തരൂർ

തിരുവനന്തപുരം: മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്നും കളി കാണാത്തവർക്ക് വലിയ നഷ്ടമാണുണ്ടായതെന്നും കോൺ​ഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികൾ കുറഞ്ഞാൽ ഇനി മുതൽ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങൾ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂ. മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശെരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം, ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമാണ് നഷ് ടം സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോ​ഗമിക്കവേ കാണികൾ കുറവായതിനെപ്പറ്റി ട്വീറ്റുമായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിം​ഗ് രം​ഗത്തെത്തി. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശു​ഗ്മാൻ ഗില്ലിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിം​ഗ് കാണികൾ കുറഞ്ഞതിനെപ്പറ്റി പരാമർശിച്ചത്. പകുതി ഒഴിഞ്ഞ ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?- എന്നാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments