Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. അർബുദരോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകിയും നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു.

പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments