Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഹൂസ്റ്റണിൽ നിര്യാതനായ ഏബ്രഹാം പി.ജോണിന്റെ പൊതുദർശനം ഞായറാഴ്ച

ഹൂസ്റ്റണിൽ നിര്യാതനായ ഏബ്രഹാം പി.ജോണിന്റെ പൊതുദർശനം ഞായറാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തി നവംബർ 21 നു വ്യാഴാഴ്ച രാവിലെ ഹൂസ്റ്റണിൽ നിര്യാതനായ റാന്നി വളകൊടികാവ്‌ പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ – 69 വയസ്സ്)  പൊതുദർശനം നവംബർ 24 നു ഞായറാഴ്ച വൈകുന്നേരം നടത്തപ്പെടും. സംസ്കാരം പിന്നീട് റാന്നി നസ്‌റേത്ത് മാർത്തോമാ ദേവാലയത്തിൽ  നടത്തുന്നതാണ്.

റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ  അംഗവും മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ മേഴ്‌സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ.

മകൻ: മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ ( മലയാളി അസ്സോസിയേഷാൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ സെക്രട്ടറി)

മകൾ: മെർലിൻ (ബഹ്റിൻ)

മരുമക്കൾ: അജിഷ്  ചെറിയാൻ (ബഹ്റിൻ) ലിനി മെവിൻ (ഹൂസ്റ്റൺ)  

കൊച്ചുമക്കൾ: ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ മെവിൻ        

സഹോദരങ്ങൾ : പരേതയായ ഏലിയാമ്മ വർഗീസ് ,  
 മേരിക്കുട്ടി സൈമൺ, ലീലാമ്മ വര്ഗീസ്, ജോൺസൻ ജോൺ (ഹൈ  ടെക് ഇലക്ട്രോണിക്സ് – റാന്നി) ഫിലിപ്പ് ജോൺ (പിക്ചർ വേൾഡ് സ്റ്റുഡിയോസ് – റാന്നി )        

പൊതുദർശനം: നവംബർ 24 നു ഞായറാഴ്ച  വൈകുന്നേരം 4:30 മുതൽ 7 വരെ ഇമ്മാനുവേൽ മാർത്തോമാ ദേവലായത്തിൽ ( 12803, Sugar Ridge Blvd, Stafford, Tx  77477)

പരേതന്റെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ),  ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ( എച്ച്‌ആർഎ) തുടങ്ങിയ സംഘടനകൾ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

മെവിൻ  ജോൺ എബ്രഹാം – 832 679 1405  

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments