പൊന്നി ജോസഫ്
കറുകച്ചാൽ :പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, വിദേശ മലയാളികളുടെ തണൽ വീടായി മാറിയ കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ സന്ദർശകയായെത്തി. ഏപ്രിൽ 15 വിഷുദിനത്തിലായിരുന്നു ദിയയുടെ സന്ദർശനം. ഇതിനോടനുബന്ധിച്ച് ട്രാവൻകൂർ ഫൗണ്ടേഷൻ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്തു.

ട്രാവൻകൂർ ഫൗണ്ടേഷൻ വളരെ മികച്ച ഒരു സംരംഭമാണെന്നും കേരളത്തിലും പുറംനാട്ടിലുമായി ഉയർന്ന ജീവിതം നയിച്ച ആളുകൾക്ക് റിട്ടയർമെന്റിനുശേഷം അതേ രീതിയിൽ തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനും അവരുടെ ട്രീറ്റ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുവാനും ഇത്തരം റിട്ടയർമെന്റ് ഹോമുകൾ നിലവിൽ വരേണ്ടത് അത്യാവശ്യമാണെന്നും ദിയ പുളിക്കക്കണ്ടം പറഞ്ഞു. ഏറ്റവും സവിശേഷമായ ഒരു ദിനത്തിൽ തന്നെ ഈ സ്ഥാപനത്തിൽ സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും ദിയ കൂട്ടിച്ചേർത്തു. ജിജി ഫിലിപ്പ് ( മാനേജിംഗ് ട്രസ്‌റ്റി , സി . ഇ . ഒ )ജോയി കുറ്റ്യാനി ( വൈസ് ചെയർമാൻ , ട്രാവൻകൂർ ഫൗണ്ടേഷൻ ),
സിമി സാറാ ജെ. ഫിലിപ്പ് (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), സംസാരിച്ചു . എബി എബ്രഹാം ചടങ്ങിൽ സംബന്ധിച്ചു . പരിപാടിക്ക് ശേഷം ഒരുക്കിയ വിഷു സദ്യയിലും ദിയ ബിനു പങ്കെടുത്തു.

കോട്ടയം പാലാ നഗരസഭയിലെ മുൻസിപ്പൽ ചെയർപേഴ്സണായ ദിയ 21 വയസ്സിലാണ് അധികാരത്തിലേക്ക് എത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്സൺ എന്ന നേട്ടവും ദിയ സ്വന്തമാക്കിയിട്ടുണ്ട്. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്. ദിയയുടെ കന്നി മത്സരമായിരുന്നു അത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബി എ പഠനത്തിനുശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ. ജനങ്ങൾ ആഗ്രഹിച്ചത് പോലെ പ്രവർത്തിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ദിയ. അതിന്റെ ഭാഗമായാണ് വിഷുദിനത്തിൽ ദിയ ട്രാവൻകൂർ ഫൗണ്ടേഷൻ സന്ദർശിച്ചത്.

2009 സെപ്റ്റംബര്‍ 17-ാം തീയതിയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ നിലവില്‍ വരുന്നത്. വിദേശരാജ്യങ്ങളിലും മറ്റും റിട്ടയറായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസൃതമായ പരിചരണം നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രാഥമിക ഉദ്ദേശം. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കള്‍ക്ക് അഭിമാനത്തോടെയും, ആരോഗ്യത്തോടെയുമുള്ള ജീവിതനിലവാരം ഉറപ്പു വരുത്തുക എന്ന വ്യക്തമായ കാഴ്ചപ്പാടാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ ആദ്യ അക്രഡിറ്റഡ് വയോജന സദനമെന്ന പേര് ഇന്ന് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍റെ പേരിലാണ്. എം.എസ്. (ക്ലിനിക്കല്‍ സ്പെഷ്യാലിറ്റി ഇന്‍ ഏജിംഗ്), എം.ഫില്‍ (ജെറന്‍റോളജിയില്‍ ഗൈഡന്‍സും കൗണ്‍സിലിംഗും), ജെറന്‍റോളജിയില്‍ പിഎച്ച്.ഡി. എന്നിവ നേടിയ ഡോ. രേണു ഏബ്രഹാം വർഗീസ് ആണ് ഫൗണ്ടേഷന്റെ ചെയർപേഴ്സൺ .

ഒരു റെസിഡന്‍റിന് രണ്ട് പരിചാരകര്‍ എന്ന കണക്കില്‍ 130 ആളുകള്‍ക്ക് 200-ല്‍പരം ജീവനക്കാര്‍ ഈ സ്ഥാപനത്തിൽ പരിചരണത്തിനായുണ്ട്. കൂടാതെ വയോജന പരിപാലനത്തിന് അനുയോജ്യമായ പതിനാലോളം ഡിപ്പാര്‍ട്ടുമെന്‍റുകളും ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയിലൊന്നാണ്.



