Wednesday, April 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ. നാഗർകോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗർ കോവിൽ ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയും 4.30 മുതൽ അഞ്ചരവരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയും റോഡ് ഷോ നടത്തും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ്നാട്ടിൽ എത്തും.

തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക കേന്ദ്രമന്ത്രി ജെ പി നദ്ദ പുറത്തിറക്കി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ. പ്രതിവർഷം മൂന്ന് സൌജന്യ പാചക വാതക സിലിണ്ടറുകൾ. കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റും.സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ. കർഷകർക്ക് പ്രതിവർഷം 9000 രൂപ. ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ചെന്നൈയിൽ പ്രചാരണത്തിനെത്തും. ടിവികെ ജനറൽ ജനറൽ സെക്രട്ടറി എൻ ആനന്ദ് മത്സരിയ്ക്കുന്ന ടി നഗർ, തൗസൻ്റ് ലൈറ്റ്സ്, എഗ്മോർ എന്നിവിടങ്ങളിലാണ് പ്രചാരണം. വൈകീട്ട് നാല് മണിയ്ക്കാണ് പര്യടനം ആരംഭിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കാരിമംഗലത്തും സേലത്തുമാണ് ഇന്ന് പര്യടനം നടത്തുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments