പിഎസ്‌സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവും സംബന്ധിച്ച തർക്കത്തെ തുടർന്ന് മന്ത്രിസഭായോഗം രണ്ടര മണിക്കൂറിലേറെ നീണ്ടു. ഇരുവിഷയങ്ങളിലും മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉയർന്നെങ്കിലും ഒടുവിൽ സമവായത്തിലെത്തി. പിഎസ്‌സിയിലെ അഞ്ച് അംഗങ്ങളുടെ നിയമനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിനായി മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടികയിലാണ് മന്ത്രിസഭയിൽ ആദ്യം എതിർപ്പുയർന്നത്. മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു വിമർശനം. പിന്നാലെ മറ്റ് മന്ത്രിമാരും വിഷയത്തിൽ അഭിപ്രായം അറിയിച്ചതോടെ ചർച്ച നീണ്ടു.

Share this story

Leave a Comment

Your comment will be visible after admin approval.