Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഗസ്സയിലെ ജനതക്ക്​ ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു.എ.ഇ

ഗസ്സയിലെ ജനതക്ക്​ ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു.എ.ഇ

ദുബൈ: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതക്ക്​ ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു.എ.ഇ. കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന്​ പ്ലാൻറുകളാണ്​ റഫ അതിർത്തിയുടെ ഈജിപ്ത്​ ഭാഗത്ത്​ നിർമിച്ചിട്ടുള്ളത്​. സംവിധാനങ്ങളുടെ ഉദ്​ഘാടനം യു.എ.ഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിർവഹിച്ചു.

യു.എൻ രക്ഷാസമിതിയിലെ നിരവധി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്​ പദ്ധതി ഗസ്സൻ ജനതക്ക് ​സമർപ്പിച്ചത്​. യു.എ.ഇയുടെയും ഈജിപ്തിന്‍റെയും സഹകരണത്തിലാണ്​ യു.എൻ പ്രതിനിധികൾ റഫ അതിർത്തിയിലെത്തിയത്​. ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന്​ വേണ്ടി യു.എ.ഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ്​ശുദ്ധീകരണ പ്ലാന്‍റുകൾ നിർമിച്ചത്​. കുടിവെള്ളത്തിന്‍റെ കുറവ്​ പ്രദേശം നിലവിൽ അനുഭവിക്കുന്നുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments