Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പി പി ചെറിയാൻ

ഫോട്ട്​വർത്ത് (ടെക്സസ്) : ഫെബ്രുവരിയിൽ ഫോർട്ട് വർത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന നഥാനിയൽ റോളണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി.  ഒക്ടോബർ 7 ന് ഇയാളുടെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. 

ജാമ്യവ്യവസ്ഥകൾ പാലിച്ചതിനാൽ ജയിലിൽ നിന്ന് മോചിതനായ നഥാനിയൽ റോളണ്ടിനെ ഭാര്യയുടെ കൊലപാതകം നടന്നതായി കണ്ടെത്തിയ കാംഡൻ യാർഡ് ഡ്രൈവിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി മെഡിക്കൽ എക്സാമിനർ ഓഫിസ് പോസ്റ്റ്‌മോർട്ടം നടത്തും. 

ഫെബ്രുവരി 23ന് റോളണ്ട് പൊലീസിനെ വിളിച്ച് ഭാര്യ ആത്മഹത്യ ചെയ്തതായി അറിയിച്ചിരുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. റോളണ്ടിന്റെ ഭാര്യയുടെ കയ്യിലുള്ള മുറിവ് നിർണായക തെളിവായി മാറി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോളണ്ട് അറസ്റ്റിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments