Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulf17ാം തിയ്യതിയോടെ റഹീം ജയിൽ മോചിതനായേക്കും

17ാം തിയ്യതിയോടെ റഹീം ജയിൽ മോചിതനായേക്കും

റിയാദ്: 17ാം തിയ്യതിയോടെ റഹീം ജയിൽ മോചിതനാകുമെന്ന ശുഭ പ്രതീക്ഷയിലാണുള്ളതെന്ന് റിയാദിലെ റഹീം നിയമ സഹായ സമിതി. റഹീമിന്റെ ഉമ്മയുടെ ജയിൽ സന്ദർശനവുമായി ബന്ധപ്പെട്ട് റഹീം തന്നെ വ്യക്തത വരുത്തിയിട്ടെന്നും അതുമായി ബന്ധപ്പെട്ട് സമിതിയെ പ്രതി സ്ഥാനത്ത് നിർത്താൻ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണെമന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി.

ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിട്ടുള്ള പ്രത്യേക ബെഞ്ച് പരിഗണിക്കുക. അന്ന് മോചന ഉത്തരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments