Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു

രഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു

കണക്ടിക്കട്ട്: Malayalee Association of North American Hindus (മന്ത്ര – MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ശ്രീ രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.

സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്.

പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു.

ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും പുത്രിമാരായ നവ്യ ഇഷ എന്നിവർക്കൊപ്പം സ്റ്റാംഫോർഡിൽ ആണ് താമസിക്കുന്നത്.

കണക്ടിക്കട്ട് മേഖലയിലെ മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും നൽകാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായകരമാകുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments