Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും

എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും

പാലക്കാട്: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നാളെ സുരേഷ് പങ്കെടുക്കും. കെപിസിസി നേതാക്കൾ എ.സുരേഷുമായി ചർച്ച നടത്തി. കെ.സി വേണുഗോപാലും വി.ഡി സതീശനും സുരേഷുമായി സംസാരിക്കുകയും ചെയ്തു.

പതിനഞ്ചുവര്‍ഷത്തോടൊപ്പം വിഎസിന്‍റെ സന്തത സഹചാരിയായിരുന്നു സുരേഷ്. വി.എസിനൊപ്പം നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ട് തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്പോൾ വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments