Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി 'ടീം എംപവർ'

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

കൊച്ചി: അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ഹൃദയനിറഞ്ഞ പിന്തുണ.

2026 ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട് എറണാകുളം ഡർബാർ ഹാൾ റോഡിലെ ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ, കേരളത്തിലെ ഏക പ്രവാസി പെൻഷൻ ഗുണഭോക്തൃ സംഘടനയായ എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ‘പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ’ ലീല മാരെറ്റിനെ ആദരിക്കുകയും തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അമേരിക്കയിലെ സാംസ്കാരിക-സാമൂഹിക രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ ലീല മാരെറ്റ്, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇടപെടുന്ന നേതാവാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവും പെൻഷൻ ആനുകൂല്യങ്ങളും ചർച്ച ചെയ്ത വേദിയിൽ ലീല മാരെറ്റിന് ലഭിച്ച ഈ അംഗീകാരം, അവരുടെ സ്വാധീനം അമേരിക്കൻ മണ്ണിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെ തെളിവാണ്.

എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ചെയർമാനും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സ്ഥാപകനുമായ ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ച കൺവെൻഷൻ കൊച്ചി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ലീല മാരെറ്റിനെപ്പോലുള്ളവർ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് വരുന്നത് ആഗോള മലയാളി സമൂഹത്തിന് വലിയ കരുത്താകുമെന്ന് ചടങ്ങിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

പാരമ്പര്യവും സേവനവും കൈമുതൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക കുടുംബാംഗമായ ലീല മാരേറ്റ്, തന്റെ കുടുംബ മഹിമയും അനുഭവസമ്പത്തും പ്രവാസികളുടെ ഉന്നമനത്തിനായി വിനിയോഗിച്ച വ്യക്തിത്വമാണ്. ന്യൂയോർക്കിലെ സാമൂഹിക രംഗത്തും വനിതാ ശാക്തീകരണ രംഗത്തും അവർ നടത്തിയ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ വലിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ‘ടീം എംപവർ’ (Team Empower) എന്ന പാനലിന് നേതൃത്വം നൽകുന്ന ലീല മാരെറ്റ്, ഫൊക്കാനയെ കൂടുതൽ സുതാര്യവും ജനകീയവുമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അമേരിക്കൻ മലയാളി സമൂഹം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments