Wednesday, February 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തിയ സര്‍ക്കാര്‍...

അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനമെന്ന് രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല, സ്‌കൂളുകളാണ് എന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനോടൊപ്പം ആണ് ഇപ്പോള്‍ ബാര്‍ സമയം രാത്രി 12 മണി വരെ ആക്കാനുള്ള തീരുമാനവും. മാസം 60 മണിക്കൂര്‍, അതായത് അഞ്ചു പ്രവര്‍ത്തി ദിവസത്തിന് തുല്യമായ വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ ബാറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഫയല്‍ നേരിട്ട് വിളിച്ച് അതിവേഗത്തിലായിരുന്നു നടപടി എന്നാണ് വാര്‍ത്തകള്‍. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബാര്‍ സമയം ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനുപിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത് – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്‌സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments