Thursday, February 19, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ള കേസിൽ എം പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ എം പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എം പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടി ഹർജി സമർപ്പിച്ചത്. അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടയാണ് ജാമ്യത്തിനായുള്ള നീക്കം. അതേസമയം ദ്വാരപാലക കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ കട്ടിളപ്പാളിക്കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ജയിൽ മോചിതനാകാനാവില്ല.

ജനാധിപത്യവിരുദ്ധമെന്ന് സംഘടന
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 20നാണ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഈ കേസിൽ റിമാൻഡിൽ ആയിരിക്കുമ്പോഴാണ് ദ്വാരപാലക കേസിലും എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments