Saturday, February 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാർച്ചിൽ ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ

മാർച്ചിൽ ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ

നിർണായകമായ വെറ്റ് ഡ്രസ് റിഹേഴ്‌സൽ വിജയകരമായി പൂർത്തിയാക്കിയതിനും നേരത്തെ പരീക്ഷണങ്ങൾക്കിടെ കണ്ടെത്തിയ ഇന്ധനച്ചോർച്ച പരിഹരിച്ചതിനും പിന്നാലെ മാർച്ചിൽ ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലിറക്കാൻ ലക്ഷ്യമിട്ടുള്ള യുഎസിന്റെ ദൗത്യമാണ് ആർട്ടെമിസ്. ചന്ദ്രനെ വലം വെക്കുക, യാത്രാവാഹനത്തിന്റെ കാര്യക്ഷമത പരിശോധിക്കുക, ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക ഉൾപ്പടെയുള്ള ലക്ഷ്യങ്ങളാണ് ആർട്ടെമിസ് 2 ദൗത്യത്തിന് പിന്നിൽ.

റോക്കറ്റിലേക്ക് അതിശീതീകൃത പ്രൊപ്പലന്റുകൾ നിറയ്ക്കുന്നതുൾപ്പെടെയുള്ള വിപുലമായ കൗണ്ട്ഡൗൺ സിമുലേഷനാണ് ഈ ആഴ്ച നടന്ന വെറ്റ് ഡ്രസ് റിഹേഴ്‌സൽ. ആദ്യശ്രമത്തിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം മാറ്റിവെക്കുകയും പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനായി വിശദമായ സാങ്കേതിക പരിശോധന നടത്തുകയും ചെയ്തിരുന്നു. ചോർച്ച പരിഹരിച്ചതായും ഏറ്റവും പുതിയ ഘട്ടത്തിലെ പരീക്ഷണങ്ങളിൽ മുൻപുണ്ടായ പ്രശ്‌നങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടില്ലെന്നും നാസ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments