മസ്കത്ത്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ ആഴ്ചയിൽ 8 സർവീസുകളുള്ളത് 10 ആയി ഉയർത്തും. മുംബൈ, ധാക്ക എന്നിവിടങ്ങളിലേക്കും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 2026 ഏപ്രിൽ 18 മുതൽ പുനരാരംഭിക്കുകയും ചെയ്യും.
ഈ മാസം ആദ്യം ദമ്മാം, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനസ്ഥാപിച്ചതിന് പിന്നാലെയാണിത്. പ്രാദേശിക സർവീസുകൾ പഴയ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.



