ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്. രാവിലെ 10 മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.
ഉധംപൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുന്നിൻമുകളിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ആദ്യഘട്ടത്തിൽ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



