തൂത്തുക്കുടി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും, ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ പറഞ്ഞു.
അമേരിക്കൻ നേതൃത്വത്തിൽ ഇറാൻ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനം ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു.‘‘ട്രംപ് പറഞ്ഞു, അടുത്ത നിമിഷം മോദി വിമാനമെടുത്ത് ഇസ്രായേലിൽ പോയി വന്നു. ട്രംപ് ആവശ്യപ്പെട്ടാൽ മോദി എന്തും ചെയ്യും. ഈ വിധേയത്വത്തിന് പിന്നിൽ എപ്സ്റ്റീൻ ഫയലും അദാനിയുമാണ്’’ -രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ നേതൃത്വം ബി.ജെ.പിക്ക് കീഴടങ്ങിയെന്നും രാഹുൽ ആരോപിച്ചു.



