Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജനാധിപത്യം സംരക്ഷിക്കപ്പെടണം: ഒഐസിസി യുഎസ്എയുടെ നേതൃത്വത്തിൽ ഫ്ളോറിഡയിലും ഹൂസ്റ്റണിലും പ്രതിഷേധ സംഗമം

ജനാധിപത്യം സംരക്ഷിക്കപ്പെടണം: ഒഐസിസി യുഎസ്എയുടെ നേതൃത്വത്തിൽ ഫ്ളോറിഡയിലും ഹൂസ്റ്റണിലും പ്രതിഷേധ സംഗമം

ഹൂസ്റ്റൺ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയും ജനാധിപത്യത്തെ നിശബ്ദമാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ പ്രവണതയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ. രാഹുലിനെതിരെ നടക്കുന്ന രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധമറിയ്ക്കുകയും എല്ലാ ചാപ്റ്ററിൻ്റെയും നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുകയും ചെയ്യുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് ഏബ്രഹാം തുടങ്ങിയവർ അറിയിച്ചു.

ഹൂസ്റ്റൺ ചാപ്റ്ററിൻ്റെ പ്രതിഷേധ സംഗമം 26ന്

ഒഐസിസി യുഎസ്‌എ യുടെ നേത്യത്വത്തിൽ ജനുവരി 26 ഞായറാഴ്ച വൈകുന്നേരം നാലിന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും. (2437 FM 1092 Rd, Missouri City, TX
നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ യോഗം ഉത്‌ഘാടനം ചെയ്യും.

ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതവും നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും അറിയിക്കും. ദേശീയ, റീജിയണൽ, ചാപ്റ്റർ നേതാക്കളും മറ്റ് സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: വാവച്ചൻ മത്തായി (പ്രസിഡന്റ്): 832 468 3322 ,
ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432
തോമസ് വർക്കി ( ട്രഷറർ) : 281 701 3220.

ഫ്ളോറിഡ ചാപ്‌റ്റർ പ്രതിഷേധ സംഗമം 26ന്

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഫ്ളോറിഡ ചാപ്റ്ററിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഐക്യസംഗമം’ 26 ന് വൈകിട്ട് ആറിന് ഫ്ലോറിഡ ഗാന്ധി സ്ക്വയറിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോർജി വർഗീസ്, ഡോ. മാമൻ സി. ജേക്കബ്, സാജൻ കുര്യൻ, ജോയി കുറ്റ്യാനി, ജോർജ് മലയിൽ, ബിനു ചിലംമ്പത്ത്, മാത്യു കുട്ടി തുമ്പമൺ, എബി ആനന്ദ്, ബിഷിൻ ജോസഫ്, ജെയിൻ, മനോജ് ജോർജ്, സജി സ്കറിയാസ്, ബാബു കല്ലിടുക്കിൽ, അസീസി നടയിൽ, ലൂക്കോസ്, ഷീലാ ജോസ്, ഷിബു ജേക്കബ്, ബിനു പാപ്പച്ചൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments