Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനേതാവായി ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണയാളല്ല താനെന്ന് രമേശ് ചെന്നിത്തല

നേതാവായി ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണയാളല്ല താനെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച സജീവമായി നടക്കുന്നതിനിടെ രമേശ് ചെന്നിത്തലയുടെ ഒരു പ്രസംഗം ശ്രദ്ധ നേടുന്നു. നേതാവായി ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണയാളല്ല താനെന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്ന പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ പോലും നേതാവാകുമെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

എറണാകുളത്തെ ഒരു പുരസ്‌കാര ദാനചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. താന്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും താണ്ടി ഏറെക്കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണ് താന്‍ വളര്‍ന്നതെന്ന് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തന പാരമ്പര്യം പറഞ്ഞ് പരോക്ഷമായി മറുപടി നല്‍കുകയാണ് രമേശ് ചെന്നിത്തല. വളരെ പ്രയാസങ്ങള്‍ സഹിച്ച് മുന്നേറിയവരാണ് കോണ്‍ഗ്രസിന്റെ പഴയ തലമുറ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ വരെ നേതാവാകാമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments