Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാമുകന്‍ ചതിച്ചു; കാമുകന്‍റെ അച്ഛനെ വിവാഹം കഴിച്ച് യുവതിയുടെ പ്രതികാരം

കാമുകന്‍ ചതിച്ചു; കാമുകന്‍റെ അച്ഛനെ വിവാഹം കഴിച്ച് യുവതിയുടെ പ്രതികാരം

മുൻ കാമുകനോടുള്ള പ്രതികാര കഥകൾ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് ഇതാദ്യമായല്ല. എന്നാല്‍ തന്നെ കബളിപ്പിച്ച കാമുകനോട് പ്രതികാരം തീര്‍ക്കാന്‍ കാമുകന്‍റെ അച്ചനെ വിവാഹം കഴിച്ച ഒരു യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.  ഇതെവിടെ നടന്ന സംഭവമാണെന്നോ വിവാഹത്തിലൂടെ പ്രതികാരം ചെയ്ത കാമുകിയുടെ പേരോ വ്യക്തമല്ല. കാമുകന്‍റെ സഹോദരിയാണ് ഈ സംഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

സഹോദരന്‍ പ്രണയബന്ധത്തിൽ നിന്ന് പിന്‍മാറിയതോടെ പ്രതികാരമായി അദ്ദേഹത്തിന്റെ മുൻകാമുകി തങ്ങളുടെ അച്ഛനെ വിവാഹം കഴിക്കുകയും രണ്ടാനമ്മയായി വീട്ടിലേക്ക് വരികയും ചെയ്തുവെന്ന് യുവതി പോസ്റ്റിൽ പോസ്റ്റില്‍ പറയുന്നു. സഹോദരന് മറ്റൊരു വിവാഹം ശരിയായി വന്നതോടെ രണ്ടാനമ്മയുടെ അവകാശങ്ങള്‍ പ്രകടിപ്പിച്ച് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും യുവതി വ്യക്തമാക്കി. സഹോദരന്‍റെ വിവാഹകാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതടക്കം എല്ലാം ആദ്യം തന്നെ അറിയിക്കണമെന്ന് രണ്ടാനമ്മ വാശിപിടിച്ച് വീട്ടില്‍ പല പ്രശ്നങ്ങളും സൃഷ്ടിച്ചതായും യുവതി അറിയിച്ചു.

കൂടാതെ സഹോദരന്‍റെ വിവാഹ ദിവസം ആചാരപ്രകാരം വധുമാത്രമാണ് വെളള വസ്ത്രം ധരിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ തങ്ങളുടെ രണ്ടാനമ്മയും അന്നേ ദിവസം വെളളവസ്ത്രമാണ് ധരിച്ചതെന്നും യുവതി പറഞ്ഞു. മാത്രമല്ല വരനും വധുവും ബന്ധുക്കള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുമ്പോള്‍ രണ്ടാനമ്മയും ഒപ്പം കയറി നിന്നതായും യുവതി വെളിപ്പെടുത്തി. സമൂഹമാധ്യമമായ ടിക് ടോക്കിലൂടെയായിരുന്നു തന്‍റെ സഹോദരന്‍ നേരിടുന്ന ദുരവസ്ഥ യുവതി വെളിപ്പെടുത്തിയത്. 

വിഡിയോ വൈറലായതോടെ സമ്മിശ്രപ്രതികരണവുമായി ആളുകളെത്തി. രണ്ടാനമ്മയുടെ പ്രതികാരനടപടിക്ക് ഒരു വിഭാഗം കയ്യടിച്ചപ്പോള്‍ തന്റെ മുൻ കാമുകിയെ വിവാഹം കഴിച്ച പിതാവിനോട് ഇപ്പോഴും യുവാവ് എങ്ങനെ സംസാരിക്കുന്നു എന്നതായിരുന്നു മറ്റുചിലരുടെ ചോദ്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments