THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: എസ്.എൻ.ഡി.പി പത്രിക സമർപ്പണത്തിന് വലിയ തിരക്ക്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: എസ്.എൻ.ഡി.പി പത്രിക സമർപ്പണത്തിന് വലിയ തിരക്ക്

എസ്എന്‍ഡിപി യോഗം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് കൊവിഡ് പ്രോട്ടോകാള്‍ ലംഘിച്ച് തിക്കും തിരക്കും. പത്രിക സമര്‍പ്പണത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിള്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും സംഘര്‍ഷവും. പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി.

എസ് എന്‍ ഡി പി സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായിരുന്നു ഇന്നലെ.നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടമായി ഓഫിസിലേക്ക് കയറി. ഇതിനിടയില്‍ പത്രികസമര്‍പ്പണത്തെ ചൊല്ലി എസ്സ് എന്‍ ഡി പി യോഗംസംരക്ഷസമതി പ്രവര്‍ത്തകരും ഔദ്യോഗിക പക്ഷവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി പൊലീസ് ഇടപെട്ട് പിന്‍തിരിപ്പിച്ചു പത്രിക സമര്‍പ്പണത്തിന് എത്തിയവര്‍ ദൂരപരിധി ഉള്‍പ്പടെ ഒരുകൊവിഡ് മാനദണ്ഡവും പാലിക്കാതെയാണ് തിങ്ങി നിറഞ്ഞ് നിന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments