ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നും ഇനി 310 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം. എയർ ഇന്ത്യയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 24 മുതൽ മാർച്ച് 25 വരെയാണ് ഓഫർ കാലാവധി. ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനാണ് ഓഫർ ലഭിക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു.