Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപരസ്പര ഐക്യം സമൂഹനന്മയ്ക്ക് അത്യാവശ്യമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

പരസ്പര ഐക്യം സമൂഹനന്മയ്ക്ക് അത്യാവശ്യമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

ദുബായ് : പരസ്പര ഐക്യം സമൂഹനന്മയ്ക്ക് അത്യാവശ്യമാണെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ലക്ഷ്യം സമൂഹത്തിന്റെ ഐക്യവും ഉന്നതിയുമാണെന്നും കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവിച്ചു.

അല്‍ ഐന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന കെ.സി.സി. അല്‍ ഐന്‍ സോണ്‍ രൂപീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഡോ. പ്രകാശ്. അല്‍ ഐന്‍ ഓര്‍ത്തഡോക്‌സ് ഇടവകവികാരി ഫാ. ജോണ്‍സണ്‍ ഐപ് അധ്യക്ഷത വഹിച്ചു. റവ. ഡോ. പി. ജെ. തോമസ്, ചെറിയാന്‍ ഇടിക്കുള, ഷാജി മാത്യു, ബിജു പാപ്പച്ചന്‍, ബാബു റ്റി. ജോര്‍ജ്, സാംസണ്‍ കോശി എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.സി. അല്‍ ഐന്‍ സോണ്‍ ഭാരവാഹികളായി ചുവടെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ ഐപ്, വൈസ് പ്രസിഡന്റുമാര്‍ റവ. ഡോ. പി.ജെ. തോമസ്, ശ്രീ ബാബു റ്റി. ജോര്‍ജ്, സെക്രട്ടറി ശ്രീ. സാംസണ്‍ കോശി, ജോയിന്റ് സെക്രട്ടറി ശ്രീ. ചെറിയാന്‍ ഇടിക്കുള, ട്രഷറാര്‍ ശ്രീ. ഷാജി മാത്യു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments