പുരുഷമേധാവിത്വം തകർക്കണമെന്ന് ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ സ്ത്രീകൾക്ക് സന്ദേശവുമായി രാഹുൽ ഗാന്ധി. പൂനെയിലെ എസ്‌എസ്‌പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് സംവാദ പരിപാടി നടന്നത് സ്ത്രീകൾ രാജ്യത്തിന്റെ ശക്തിയെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു . മനുസ്മൃതിയിൽ പുരുഷന്മാരെ സ്ത്രീകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നത് ലജ്ജാകരമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
രാഷ്ട്രീയം പറയാനല്ല താൻ ഇവിടെ വന്നത്. നിങ്ങൾ എല്ലാവരും ഓരോരോ പ്രത്യേകതകളുള്ളവരാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി രാജ്യത്തെ വനിതകളാണ്. സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ദീർഘ വീക്ഷണം ഉള്ളവരാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത് രാജ്യത്തെ സ്ത്രീകളാണ്. രാജ്യത്തിന്റെ വികസനത്തെ സ്ത്രീകൾ നയിക്കും. എല്ലാ മേഖലകളിലും സ്ത്രീകൾ രാജ്യത്തെ നയിക്കുന്നു. എന്നാൽ മനുസ്‌മൃതിയിൽ സ്ത്രീകളെ കുറിച്ച് പറഞ്ഞിരിക്കുന്നത് ലജ്ജാകരമാണ്. സ്ത്രീകൾ സ്വതന്ത്രരായിരിക്കണം.നിങ്ങൾ ആരുടെയും സ്വന്തമല്ല. നിങ്ങൾ നിങ്ങൾക്ക് മാത്രമുള്ളതാണ്. സ്ത്രീകൾക്കൊന്നും തെളിയിക്കേണ്ട ആവശ്യമില്ല.ആശങ്കയുണ്ടെന്ന് കാണിച്ച് സ്ത്രീകളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പുറത്തു പോയാൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന് പറഞ്ഞ് നിയന്ത്രിക്കുന്നു.
സുരക്ഷാ പ്രശ്നങ്ങൾ മൂലം രാജ്യത്തെ 50 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. 6 ശതമാനം സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളാകുന്നു. നൂറിൽ ആറ് സ്ത്രീകൾ രാജ്യത്ത് ബലാത്സംഗത്തിനിരയാകുന്നു. രാജ്യത്ത് പ്രതിവർഷം 4.5 ലക്ഷം പെൺഭ്രൂണഹത്യകൾ നടക്കുന്നു.
നാണക്കേട് കാരണം 99% അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.