Tuesday, April 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഉത്കണ്ഠ; കെസിബിസി

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഉത്കണ്ഠ; കെസിബിസി

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് കെസിബിസി. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കോളജിൽ അരങ്ങേറുന്നത് ആസൂത്രിതമായ സംഘർഷമാണെന്ന് കെസിബിസി ആരോപിച്ചു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു. നീതിപൂർവ്വമായ അന്വേഷണത്തിനും നടപടികൾക്കും സഭ പൂർണമായി സഹകരിക്കും. എന്നാൽ കോളജിന്റെ സംരക്ഷണവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments