Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകശ്മീരി പണ്ഡിറ്റിനെ വെടിവെച്ചുകൊന്നു; ആക്രമണം ആവർത്തിക്കുന്നതിൽ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി

കശ്മീരി പണ്ഡിറ്റിനെ വെടിവെച്ചുകൊന്നു; ആക്രമണം ആവർത്തിക്കുന്നതിൽ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച്ച രാവിലെ ദക്ഷിണ കശ്മീരിലെ അച്ചന്‍ മേഖലയിലാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ സജ്ഞയ് ശര്‍മയെന്നയാള്‍ കൊല്ലപ്പെടുന്നത്. മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയാണ് ആക്രമണം. വെടിയേറ്റ സജ്ഞയിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് കര്‍ശന പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഭീകരസംഘടനയായ ടിആര്‍എഫ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കൊലപാതകത്തെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments